ലോകപൈനാപ്പിൾ മാർക്കറ്റിൽ ഉന്നതനിലവാരം പുലർത്തുന്ന വാഴക്കുളം പൈനാപ്പിൾ ചെന്നൈയിലുള്ള ഭൂസൂചിക രജിസ്റ്ററിൽ കാർ ഷിക ഉദ്യാന തോട്ടവിള വിഭവങ്ങളുടെ കീഴിൽ 130-ാം നമ്പറായിട്ട് 2009 സെപ്റ്റംബർ 4-ാം തീയതി വച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളതാകുന്നു. നടുക്കര അഗ്രോപ്രോസസിംഗ് കമ്പനി ലിമിററഡും കേരള കാർഷിക സർവകലാശാലയും വാഴക്കുളം പൈനാപ്പിൾ ഫാർമേഴ്സ് അസോസി യേഷനും ചേർന്നാണ് ഈ ഭൂസൂചിക രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരാ ണ് ഈ ഭൂസൂചികയുടെ രജിസ്ട്രേഡ് പ്രൊപ്രൈറ്റേഴ്സ്. ഏതെങ്കിലും ഉത്പന്നം ഒരു പ്രത്യേക സ്ഥല ഭൂപ്രദേശനാമത്തിൽ അതിന്റെ ഗുണ ന്മേന്മകൊണ്ട് അറിയപ്പെടുകയും വിപണനം നടത്തുകയും ചെയ്യു മ്പോൾ ലോകവ്യാപാര സംഘടനയുടെ മാനദണ്ഡമനുസരിച്ച് അവ യുടെ ഉദ്പാദകർക്ക് ബ്രാൻഡ് സംരക്ഷിണം നൽകുന്ന സംവിധാന മാണ് ജോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ഭുസൂചിക) രജിസ്ട്രഷൻ. ഈ പ്രത്യക ഗുണമേന്മ ഉണ്ടാകുന്നത് അതാത് പ്രദേശത്തിന്റെ മണ്ണ്, കാലാ വസ്ഥ, പാരമ്പര്യമായി കൈമാറി ലഭിച്ച അറിവ്, ഉത്പാദന മികവ് മുത ലായവകൊണ്ടാണ്. വാഴക്കുളം പൈനാപ്പിളിനെ സംബന്ധിച്ചിടത്തോ ളം അതിൻ്റെ ഉത്പാദനമേഖലയായി അംഗീകരിച്ചിട്ടുള്ള എറണാകുളം ഇടുക്കി, കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ 116 പഞ്ചായത്തുകളിൽ നിന്നുള്ള പൈനാപ്പിൾ ഒരേ ഗുണമേന്മ പുലർത്തുന്നതായാണ് അറിയ പ്പെടുന്നത്. തന്മൂലം ഈ പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കുന്ന പൈനാ പ്പിൾ വാഴക്കുളം പൈനാപ്പിൾ എന്ന ബ്രാൻഡിൽ സ്വന്തമായി ലോഗോ യിൽ എവിടേയും വിപണനം നടത്താം. ഇത് വാഴക്കുളം പൈനാ പ്പിളിൻ്റെ വിപണന സാധ്യതയും വിപണി മൂല്യവും വർദ്ധിപ്പിക്കും. പൈനാപ്പിൾ കൃഷിയും വിപണനവും കയറ്റുമതിയും ഏകോപിപ്പിക്കു ന്നതിന് സർക്കാർ തലത്തിൽ രൂപികൃതമായ കേരള പൈനാപ്പിൾ മി ഷൻ്റെ പ്രവർത്തനം ഊർജ്ജസ്വലമാകുന്നതോടുകൂടി വാഴക്കുളം പൈ നാപ്പിളിന് ഒരു സുവർണ്ണകാലം നമുക്ക് പ്രതീക്ഷിക്കാം.
എറണാകുളം ജില്ലയിലെ വാഴക്കുളമാണ്. പൈനാപ്പിൾ ഉല്പാ ജനത്തിന് ഏറ്റവും അനുകൂലവും പേരു കേട്ടതുമായ സ്ഥലം. വാഴക്കു ളത്തിന് ചുറ്റുമായി എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട,തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷിയുള്ളത്. ഇന്ന് കേരളത്തിൽ ഏകദേശം 13,000 ഹെക്ടറിൽ പൈനാപ്പിൾ കൃഷി ചെയ്യപ്പെടുന്നു. ഏതാണ്ട് 85,000 ടൺ ഉല്പാദനമുണ്ട്. ഇതിൽ ഏക ദേശം 80% ത്തിൽ കൂടുതലും ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പഴവിപണിയിലേക്ക് കയറ്റിവിടുകയാണ് ചെയ്യുന്നത്. ബാക്കി വിവിധ രാജ്യങ്ങളിലേയ്ക്ക് പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യപെടുന്നു. പൈനാപ്പിൾ സംസ്കരണം ഒരു ശതമാനത്തിലും കുറ വാണ്. പഴ വർഗ്ഗങ്ങളിൽ കേരളത്തിൽ നിന്ന് ഏറ്റവും അധികം വ്യവ സായിക അടി സ്ഥാനത്തിൽ കയറ്റി അയയ്ക്കപെടുന്നത് പൈനാ പ്പിളാണ്.